കൂടരഞ്ഞി: കൂമ്പാറ ഫാത്തിമാബി ഹയർ സെക്കന്ററി സ്കൂളിലെ NSS വിദ്യാർത്ഥികൾ സേവനപാതയിൽ ജൈത്രയാത്ര തുടരുന്നു. അഞ്ച് സ്വപ്നക്കൂട് കൈമാറ്റത്തിനു ശേഷം നടത്തിയ ജീവകാരുണ്യ സംരംഭമാണ് സ്നേഹ ഹസ്തം. വൃക്കരോഗം കൊണ്ട് കഷ്ടപ്പെടുന്ന രോഗികൾക്ക് കൈത്താങ്ങാവുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം . ഇരു വൃക്കകളും പ്രവർത്തന രഹിതമായ നിർധന രോഗികളെ നേരിട്ട് സഹായിക്കാം എന്ന അതിയായ ആഗ്രഹത്തിൽ നിന്നാണ് സ്നേഹഹസ്തം എന്ന പദ്ധതി ആവിഷ്ക്കരിച്ചത്. NSS വളണ്ടിയേർസിന്റെയും സ്കൂൾ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഫണ്ട് ശേഖരണം നടത്തിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ NSS റീജണൽ പ്രോഗ്രാം കൺവീനർ (ഉത്തര മേഖല.) മനോജ് കുമാർ കണിച്ചുകു ളങ്ങരയുടെയുo പ്രിൻസിപ്പാളിന്റെയും നേതൃത്വത്തിൽ 5 ലക്ഷം രൂപയുടെ ചെക്ക് ബന്ധപെട്ടവർക്ക് കൈമാറി. പിടിഎ പ്രസിഡന്റ് വിൽസൻ പുല്ലു വേലിൽ അദ്ധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ പ്രിൻസിപ്പൾ അബ്ദുന്നാസർ .കെ സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ അൻസർ. R N മുഖ്യ പ്രഭാ ഷണം നടത്തി. പ്രോഗ്രാം സപ്ലിമെന്റ് പ്രകാശനം മനേജ്മെന്റ് പ്രതിനിധി അഡ്വക്കറ്റ് മുഹമ്മദ് ഷരീഫ് നിർവ്വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അബ്ദുസലാം വി.കെ പദ്ധതി അവതരണം നടത്തി.എൻ.എസ്.എസ് കോഴിക്കോട് ജില്ലാ ഓഫീസർമാരായ ശ്രീചിത്ത് എസ്, ഫൈസൽ എം.കെ എന്നിവരും ക്ലസ്റ്റർ കോഡിനേറ്റർ സില്ലി ബി കൃഷ്ണൻ, സ്കൂൾ ഹെഡ് മാസ്റ്റർ മുഹമ്മദ് ബഷീർ, സീനിയർ അസിസ്റ്റന്റ് അഷ്റഫ്. കെ.കെ,സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് സുബിൻ പി.എസ് , റിപ്പോർട്ടർ തോമസ് വലിയ പറമ്പൻ, അധ്യാപകൻ അബ്ദു നാസർ വയനാട് എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ.എസ് എസ് അസിസ്റ്റന്റ് ലീഡർ ആദിത്യ നന്ദിയും പറഞ്ഞു.

Post a Comment