വിഴിഞ്ഞം: ഏറെക്കാലമായി സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ ഭർത്താവിന്റെ വീട്ടിൽ ശ്വാസംമുട്ടി മരിച്ചനിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം തെന്നൂർക്കോണം വിജയന്റെയും അൽഫോൺസിയയുടെയും മകൾ പ്രിൻസി(32)യെയാണ് ഭർത്താവ് കരിമ്പള്ളിക്കര ദിൽഷാ ഭവനിൽ അന്തോണിദാസി(36)ന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അന്തോണിദാസിനെ കണ്ടെത്താനാകാത്തതിനെത്തുടർന്ന് വിഴിഞ്ഞം പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് പ്രിൻസിയുടെ മക്കൾ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് പ്രിൻസി മക്കളുമായി തെന്നൂർക്കോണത്തുള്ള സഹോദരി ഷെറിയുടെ വീട്ടിൽ താമസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. അന്തോണിദാസ് ശനിയാഴ്ച വൈകീട്ട് അവിടെയെത്തി ഭാര്യയെയും മക്കളെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിലെത്തിയയുടനെ കുട്ടികളെ കളിക്കാൻ പറഞ്ഞുവിട്ടു. രാത്രി തിരിച്ചെത്തിയപ്പോൾ അച്ഛൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നതു കണ്ടുവെന്ന് മകൻ പോലീസിനോടു പറഞ്ഞു

Post a Comment