പറ്റ്‌ന: രാജ്യത്തിന്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനത്തില്‍ പറ്റ്‌നയിലെ ഒരു വീട്ടില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ നിലയില്‍ കണ്ടെത്തി. ബിഹാറിലെ മധുബാനി ടോപ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അധികതര്‍ വീട്ടിലെത്തി പതാക നീക്കം ചെയ്തു.

മുഹമ്മദ് മുബാറുക്കുദ്ദീന്റെ എന്നയാളുടെ വീട്ടിലാണ് പാക് പതാക ഉയര്‍ത്തിയ നിലയില്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ വീട്ടിലെ മേല്‍ക്കൂരയില്‍ ഒരാള്‍ കയറിയാതായും പതാക ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ലെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.


സംഭവത്തിന് പിന്നാലെ പാക് പതാക ഉടന്‍ നീക്കിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്കെതിരെ കേസ് എടുക്കുമെന്നും മധുബാനി ടോപ്പ് എസ്എച്ച്ഒ പവന്‍കുമാര്‍ ചൗധരി പറഞ്ഞു.

Post a Comment